പെരുന്പാവൂർ: മകനൊപ്പം ബൈക്കിൽ യാത്രചെയ്യവേ തെറിച്ചു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അയ്മുറി കല്ലറക്കൽകൂടി പരേതനായ വേലപ്പൻ ഭാര്യ മാലതി (68) ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ ഏക മകൻ അജിത്ത് കുമാറിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ അയ്മുറി കനാൽ ബണ്ട് റോഡിൽ ചേലാട്ട്കാവിന് സമീപത്തായിരുന്നു അപകടം. പരിക്കേറ്റ മാലതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ മരിച്ചു. മരുമകൾ: സുജിത.