വിളവെടുപ്പ് ഉത്സവം നടത്തി
1495173
Tuesday, January 14, 2025 6:37 AM IST
പാറശാല: രാമേശ്വരം ഏലായില്‍ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി. നഗരസഭ കൃഷിഭവന് പരിധിയില്‍ 25 ഹെക്ടര്‍ സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്യുന്നത്. വിളവെടുപ്പ് നഗരസഭ ചെയര്മാന് പി. കെ.രാജ്മോഹന്‍ നിര്‍വഹിച്ചു.
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ . കെ. ഷിബു അധ്യക്ഷത വഹിച്ചു. ആശംസകളര്‍പ്പിച്ച് നഗരസഭാ കൃഷി ഓഫീസര്‍ ടി. സജി, കൃഷി അസിസ്റ്റന്റ് സതീഷ് കുമാര്‍, രാമേശ്വരം വെജിറ്റബിള്‍ ക്ലസ്റ്റര്‍ സെക്രട്ടറി ശശി, പ്രസിഡന്റ് വില്‍സണ്‍, പ്രതിനിധി വില്‍സണ്‍, സുരേന്ദ്രന്, പാപ്പി മറ്റ് കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.