ശുചിമുറി മാലിന്യം ഒഴുകുന്നത് റോഡിലൂടെ
1494550
Sunday, January 12, 2025 2:40 AM IST
പേരൂർക്കട: ബേക്കറി ജംഗ്ഷനിൽ ശുചിമുറി മാലിന്യം പൊട്ടിയൊഴുകുന്നത് ജനങ്ങളെയും യാത്രക്കാരെയും ദുരിതത്തിലാക്കുന്നതായി പരാതി.
ബേക്കറി ജംഗ്ഷനിൽ നിന്നും നന്ദാവനത്തേക്ക് പോകുന്ന റോഡിലാണ് മാലിന്യം റോഡിലേക്ക് പൊട്ടിഒഴുകുന്നത്. സെപ്ടിക്ക് ടാങ്കിന്റെ മേൽമൂടി തകർന്നതാണ് മാലിന്യം റോഡിലേക്ക് ഒഴുകാൻ കാരണം. രണ്ടുദിവസമായി മാലിന്യം റോഡിലൂടെ ഒഴുകിയിട്ടും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് സമീപത്തെ കച്ചവടക്കാർ ആരോപിക്കുന്നു.
വാഹനങ്ങൾ വേഗത്തിൽ പോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്തക്കാണ് മാലിന്യം തെറിക്കുന്നത്. പ്രദേശത്ത് ദുർഗന്ധം വ്യാപിക്കുന്നതും പ്രദേശവാസികളെ ദുരിതത്തിലാക്കിയിട്ടുണ്ട്. വിഷയത്തിൽ അധികൃതർ ഇടപെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.