സ്വാഗതസംഘം രൂപികരണം
1494545
Sunday, January 12, 2025 2:40 AM IST
നെടുമങ്ങാട് : 29.33 കോടി രൂപ വിനിയോഗിച്ച് നെടുമങ്ങാട് മാർക്കറ്റ് പുതിയ നിലവാരത്തിൽ നിർമിക്കുന്നതിനുള്ള സ്വാഗതസംഘം രൂപികരണം നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു. രൂപീകരണ യോഗം ഭക്ഷ്യ മന്ത്രി ജി .ആർ. അനിൽ ഉദ്ഘാടനം ചെയ്തു.
കുളവിക്കോണത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെ കൈവശമുള്ള രണ്ട് ഏക്കർ 17 സെന്റ് സ്ഥലത്താണ് പുതിയ മാർക്കറ്റ് നിർമാണം ആരംഭിക്കുന്നത്.
പഴയ മാർക്കറ്റ് പൊളിച്ചു മാറ്റി 71,000 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ കിഫ്ബിയുടെ ധനസഹായത്തോടെയാകു നാലുനില കെട്ടിടം നിർമിക്കുക.