പ്രമേഹബാധിതരായ കുട്ടികള്‍ക്ക് മില്ലെറ്റ് കിറ്റുകള്‍ നല്കി
1494556
Sunday, January 12, 2025 2:40 AM IST
തിരുവനന്തപുരം: ടൈപ്പ് വണ്‍ പ്രമേഹബാധിതരായ കുട്ടികള്‍ക്ക് മില്ലെറ്റ് കിറ്റുകള്‍ വിതരണം ചെയ്ത് മണപ്പുറം ഫൗണ്ടേഷന്.
ഡയകെയര്‍ പദ്ധതിയുടെ ഭാഗമായി രാജ്യത്താദ്യമായാണ് ഒരു ഫൗണ്ടേഷന് ടൈപ്പ് വണ്‍ പ്രമേഹബാധിതരായ കുട്ടികള്‍ക്കായി മില്ലെറ്റ് കിറ്റുകള്‍ നല്‍കുന്നത്. ടൈപ്പ് വണ്‍ ഡയബറ്റിക്സ് ഫൗണ്ടേഷന്, വൈടുകെ ടോട്ട്സ് ഫൗണ്ടേഷന് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതി തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനു കുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. വഴുതക്കാട് കോട്ടണ്‍ഹില്‍ എല്‍പി സ്കൂളില്‍ നടന്ന പരിപാടിയില്‍ ഹെഡ് മാസ്റ്റര്‍ ടിഎ ജേക്കബ്, പിടിഎ പ്രസിഡന്റ് ദീപു കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.