പാ​രി​പ്പ​ള്ളി: ന​വോ​ഥാ​ന സ​ന്ദേ​ശ യാ​ത്ര​യി​ലൂ​ടെ മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ൻ ഈ ​സ​മൂ​ഹ​ത്തി​ൽ പു​ന​ർ​ജ​നി​ക്കു​ന്ന​താ​യി ഡോ. ​പി.​ആ​ർ. ജ​യ​ശീ​ല​ൻ അഭിപ്രായ പ്പെട്ടു. മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്‍റെ ച​ര​മ ശ​താ​ബ്ദി ആ​ച​ര​ണ സ​മി​തി ന​ട​ത്തി വ​രു​ന്ന ന​വോ​ഥാ​ന സ​ന്ദേ​ശ യാ​ത്ര​യ്ക്ക് പാ​രി​പ്പ​ള്ളി ഗ​ണേ​ഷ് മെ​മ്മോ​റി​യ​ൽ ഗ്ര​ന്ഥ​ശാ​ല​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തു​ല്യ​ത​യു​ടെ​യും നീ​തി​ബോ​ധ​ത്തി​ന്‍റെ​യും ക​വി​യാ​യ ആ​ശാ​ൻ ര​ചി​ച്ച​ത് കൃ​ത്യ​മാ​യി രാ​ഷ്ട്രീ​യം നി​ർ​ണ​യി​ക്കു​ന്ന ക​വി​ത​ക​ളാ​ണ്. സാ​ഹി​ത്യ​ത്തി​ലൂ​ടെ അ​ദ്ദേ​ഹം സ​മൂ​ഹ​ത്തി​ലെ പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട ജ​ന​ത​ക്കാ​യി സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​ന​ന്ത​മാ​യ ആ​കാ​ശം തീ​ർ​ത്തു.​ക്ഷേ​ത്ര​ങ്ങ​ളി​ൽ ഷ​ർ​ട്ട് ഊ​രി ക​യ​റ​ണോ ഷ​ർ​ട്ടി​ട്ടു ക​യ​റ​ണോ എന്നു ച​ർ​ച്ച ചെ​യ്യു​ന്ന സ്ഥി​തി​യി​ലാ​ണ് ഇ​ന്നും കേ​ര​ളം.

എ​ന്നാ​ൽ ഒ​രു നൂ​റ്റാ​ണ്ട് മു​മ്പ് ജാ​തി​ക്കും മ​താ​ചാ​ര​ങ്ങ​ൾ​ക്കുമെ​തി​രാ​യി അ​ദ്ദേ​ഹം മാ​നു​ഷി​ക​മൂ​ല്യ​ങ്ങ​ൾ ഉ​ദ്ഘോ​ഷി​ച്ചു. സ്ത്രീ​ക​ൾ​ക്കു വ്യ​ക്തി​ത്വ​വും നി​ല​പാ​ടു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വി​ളി​ച്ചു പ​റ​ഞ്ഞു. ദു​ര​വ​സ്ഥ​യി​ലൂ​ടെ ഇ​ന്ത്യ​ൻ സാ​മൂ​ഹ്യ ജീ​വി​ത​മാ​ണ് ആ​ശാ​ൻ ച​ർ​ച്ച ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു. ക​വി ബാ​ബു പാ​ക്ക​നാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബാ​ന​ർ സാം​സ്കാ​രി​ക സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഇ.​വി. പ്ര​കാ​ശ് വി​ഷ​യാ​വ​ര​ണം ന​ട​ത്തി. ഡോ. ​അ​ശോ​ക് ശ​ങ്ക​ർ, എ​ഴു​ത്തു​കാ​ര​ൻ സു​നി​ൽ വെ​ട്ടി​യ​റ, കു​മാ​ര​നാ​ശാ​ൻ ച​ര​മ ശ​താ​ബ്ദി ആ​ച​ര​ണ സ​മി​തി സം​സ്ഥാ​ന ക​ൺ​വീ​ന​ർ പ്ര​ഫ. കെ.​പി. സ​ജി, ബാ​ന​ർ സാം​സ്കാ​രി​ക സ​മി​തി സം​സ്ഥാ​ന ക​ൺ​വീ​ന​ർ കെ.​കെ. സു​രേ​ന്ദ്ര​ൻ, ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​സ്.​ആ​ർ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.