നന്ദിയോട് പഞ്ചായത്തിൽ പെൺനിലാവ് സംഘടിപ്പിച്ചു
1494909
Monday, January 13, 2025 6:44 AM IST
പാലോട്: വനിതകളുടെ മനോധൈര്യവും സർഗാത്മകതയും വളർത്തുന്നതിനായി വനിതാ ശിശുക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ നന്ദിയോട് പഞ്ചായത്ത് സംഘടിപ്പിച്ച പെണ്ണിൽ നിലാവ് ക്രൈംബ്രാഞ്ച് എസ്പി മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം രാധാ ജയപ്രകാശ്, ജില്ലാ ശിശുവികസന ഓഫീസർ തസ്നിം, ജില്ലാ പ്രോഗ്രാം ഓഫീസർ കവിതാറാണി രഞ്ജിത്ത്, ടെലിവിഷൻ താരങ്ങളായ അപ്സര, അശ്വതി, പഞ്ചായത്തംഗങ്ങൾ എന്നിവർ സംസാരിച്ചു.
കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, കൂടാതെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ ആയിരത്തോളം വനിതകൾ കൂട്ടായ്മയിൽ പങ്കാളികളായി. തുടർന്നു പെൺനിലാവ് കലാസന്ധ്യയും വനിതകളുടെ രാത്രി നടത്തവും സംഘടിപ്പിച്ചിരുന്നു.