ഡോ. വാഴമുട്ടം ചന്ദ്രബാബുവിന്റെ 27-ാമത് പുതുവത്സര സംഗീതോത്സവം ഹൃദ്യമായി
1494904
Monday, January 13, 2025 6:44 AM IST
തിരുവനന്തപുരം : മതമൈത്രി സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ ഡോ. വാഴമുട്ടം ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച 27-ാമത് പുതുവത്സര സംഗീതോത്സവം അതീവ ഹൃദ്യമായി.
സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടി, ഡോ. ബി. അരുന്ധതി, പാർവതീപുരം പത്മനാഭയ്യർ, എസ്. ഈശ്വരവർമ, ടി.എസ്. ഹരിഹരൻ, കലാമണ്ഡലം വിമലാ മേനോൻ, ഡോ. പ്രമോദ് പയ്യന്നൂർ, കലാപ്രേമി ബഷീർബാബു, തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ തുടങ്ങി സംഗീത, കലാ, സാംസ്കാരിക രംഗത്തെ 27 പ്രമുഖർ ചേർന്നു തിരിനാളം തെളിയിച്ചായായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.
രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടന്ന സംഗീതാർച്ചനയും സംഗീത സദസും ശ്രദ്ധേയമായി. ചന്ദ്രബാബുവിന്റെ 50 ശിഷ്യർ സംഗീതാർച്ചന നടത്തി. ഡോ. വാഴമുട്ടം ചന്ദ്രബാബുവും ശിഷ്യരും 26 വർഷമായി മുടങ്ങാതെ പുതുവത്സര സംഗീതോത്സവം നടത്തിവരുന്നുണ്ട്.ഓരോ വർഷവും ഓരോ മൃദംഗ വിദ്വാൻമാരാണ് കച്ചേരിക്കു മൃദംഗം വായിച്ചത്.
സംഗീതജ്ഞ ഡോ. ബി. അരുന്ധതിയുടെ മകൾ ചാരു ഹരിഹരനാണ് ഇത്തവണ മൃദംഗം വായിച്ചത്. വയലിൻ വായിച്ചത് പ്രഫ. ഈശ്വരവർമയും ഘടം വായിച്ചത് അഞ്ചൽ കൃഷ്ണ അയ്യരും ഗഞ്ചിറ ഗൗതം കൃഷ്ണയുമായിരുന്നു.