തിരുനെൽവേലിയിൽ വാഹനാപകടത്തിൽ മരിച്ചു
1494938
Monday, January 13, 2025 11:08 PM IST
തിരുവനന്തപുരം: തിരുനെൽവേലിയിലുണ്ടായ വാഹനാപകടത്തിൽ നേമം ശാന്തിവിള സ്വദേശി മരിച്ചു. വിശാഖ് ഭവനിൽ ബാബുതന്പി-ഇന്ദിരാദേവി ദന്പതികളുടെ മകൻ ബി.വിഷ്ണു(34) ആണ് മരിച്ചത്.
സിനിമ തീയറ്റർ ജീവനക്കാരനാണ്. നാഗർകോവിലിലേക്ക് തീവണ്ടിയിൽ പോയിരുന്ന വിഷ്ണു ഉറങ്ങി പോയതിനാൽ തിരുനെൽവേലിയിലാണ് ഇറങ്ങിയത്. അവിടെ റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് ബസിടിച്ച് അപകടമുണ്ടായത്. ഭാര്യ: ഗോപിക. മകൻ: ആദിദേവ്.