കല്ലിയൂർ പഞ്ചായത്ത് വനിതാ ജംഗ്ഷൻ പരിപാടി
1494903
Monday, January 13, 2025 6:44 AM IST
നേമം: സംസ്ഥാന സർക്കാർ വനിതാ ഘടക പദ്ധതിയായ ജ്വാലയുടെ ഭാഗമായി കല്ലിയൂർ പഞ്ചായത്ത് വനിതാ ജംഗ്ഷൻ പരിപാടി സംഘടിപ്പിച്ചു. വെള്ളായണി ക്ഷേത്രം ഗ്രൗണ്ടിൽ സംഘടിപ്പിച്ച കലാ സാംസ്കാരിക സംഗമം തിരുവനന്തപുരം ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ഡോ. ടി. ഗീനാകുമാരി ഉദ്ഘാടനം ചെയ്തു. സിനിമ സീരിയൽ ആർടിസ്റ്റ് സുചിത്ര നായർ മുഖ്യാതിഥി ആയിരുന്നു.
നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. പ്രീജ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച വനിതകളെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. ശാന്തിമതിയുടെ അധ്യക്ഷത വഹിച്ചു. കല്ലിയൂർ പഞ്ചായത്ത് നിവാസികളായ മുൻ വനിതാ പ്രസിഡന്റുമാർ, സീരിയൽ ആർടിസ്റ്റുകൾ, എഴുത്തുകാർ, റാങ്ക് ജേതാക്കൾ, കലാ-കായിക പ്രതിഭകൾ തുടങ്ങിയവരെ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയലക്ഷ്മി, ലതാകുമാരി, ചെയർപേഴ്സൻമാരായ മിനി, പ്രീതാറാണി, പഞ്ചായത്ത് മെമ്പർമാരായ ആതിര, സന്ധ്യ, കൃഷ്ണപ്രിയ, രാജലക്ഷ്മി, വിജയകുമാരി, കുടുംബശ്രീ ചെയർപേഴ്സൻ അനിതകുമാരി, രജനി എന്നിവർ പ്രസംഗിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ എ. മിനി. സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ അനീഷ ബാബു നന്ദിയും പറഞ്ഞു. തുടർന്നു നൂറുകണക്കിനു സ്ത്രീകൾ നൃത്ത സംഗീത പരിപാടികൾ അവതരിപ്പിച്ചു.
പകൽ രണ്ടുമണിക്ക് ആരംഭിച്ച പരിപാടി വെളുപ്പിനു മൂന്നു മണിക്കു രാത്രി നടത്തത്തോടെ സമാപിക്കുകയായിരുന്നു.