കോ​വ​ളം : കോ​വ​ള​ത്ത് ക​ട​ലി​ൽ കു​ളി​ക്ക​വെ അ​ടി​യൊ​ഴു​ക്കി​ൽ​പെ​ട്ട യു​വാ​വി​നെ ലൈ​ഫ് ഗാ​ർ​ഡു​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി ആ​മി​ർ (22) ആ​ണ് ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ അ​ടി​യൊ​ഴു​ക്കി​ൽ​പെ​ട്ട​ത്. ഇ​ന്ന​ല ഇ​ട​ക്ക​ല്ലി​ന് സ​മീ​പ​ത്തെ ബീ​ച്ചി​ന് സ​മീ​പം ക​ട​ലി​ൽ കു​ളി​ച്ചു​കൊ​ണ്ടി​രി​ക്ക​വേ ശ​ക്ത​മാ​യ തി​ര​യ​ടി​ച്ച് അ​ടി​യൊ​ഴു​ക്കി​ൽ പെ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ട ലൈ​ഫ് ഗാ​ർ​ഡു​ക​ളാ​യ എം. ​വി​ജ​യ​ൻ, റോ​ബി​ൻ​സ​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യ്ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.