അന്താരാഷ്ട്ര പുസ്തകോത്സവം: വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു
1494901
Monday, January 13, 2025 6:44 AM IST
തിരുവനന്തപുരം: കേരള നിയമസഭ അന്താരാഷ്ട പുസ്തകോത്സവം മൂന്നാം പതിപ്പിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെയുള്ള പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ പ്രിലിമിനറി / ഫൈനല്‍ മത്സരങ്ങൾ ജനുവരി 11 ന് നിയമസഭ മന്ദിരത്തില്‍ വച്ച് നടത്തി. തൃശൂര്‍, കണ്ണറ മലയില്‍ ഹൗസിൽ അഖില്ഘോഷ് എം.എസ്, കൊല്ലം വെസ്റ്റ് കല്ലട വിളയില്‍ പുത്തന്‍വീട്ടിൽ അനന്ദു വി.ആര് എന്നിവർ ഒന്നാം സ്ഥാനവും കൊല്ലം കല്ലട വിളയിൽ പുത്തന്‍വീട്ടിൽ ശരത് വി.ആര്,
തിരുവനന്തപുരം ഉള്ളൂര്‍, വെല്‍കെയർ പേൾ റസിഡന്‍സി അപ്പാർട്ട്മെന്റ് 9 എ-യില്‍ രാകേഷ് ടി.പി എന്നിവര്‍ രണ്ടാം സ്ഥാനവും തിരുവനന്തപുരം മണക്കാട് പാര്‍ണ്ണമി നഗർ ഹൗസ് നമ്പര്‍ 26 ല്‍ സമൻ എസ് ഖാന്, കല്ലമ്പലം ഹാരിസ് മന്‍സിലിൽ ഹാരിസ് എ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള മെമന്റോ,
ക്യാഷ് പ്രൈസ്, ബുക്ക് കൂപ്പൺ എന്നിവയും ക്വിസ് മത്സരങ്ങള്‍ വിജയകരമായി നിയമസഭാ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർക്കുള്ള ഉപഹാരവും നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ, എഴുത്തുകാരൻ എൻ.ഇ സുധീർ, നിയമസഭാ സെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറി ജി. ത്രിദീപ് എന്നിവർ വിതരണം ചെയ്തു.