കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങൾ; പരിഹരിക്കാതെ അധികൃതർ
1495166
Tuesday, January 14, 2025 6:35 AM IST
വെള്ളറട: വെള്ളറട പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം വർധിക്കുന്നതായി പരാതികൾ ഉയരുമ്പോൾ ജലനിധിയുടെ പൈപ്പ് പൊട്ടി ദിവസങ്ങളായി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത് പരിഹരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് നാട്ടുകാർ. ചൂണ്ടിക്കല്‍ -കോട്ടയം റോഡിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.
പൈപ്പ് പൊട്ടിയതോടെ സമീപത്തെ വീടുകളില്‍ കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതായും പ്രദേശവാസികൾ പറയുന്നു. അടിയന്തരമായി അധികൃതർ ഇടപെട്ട് തകരാര്‍ പരിഹരിച്ച് സമീപത്തെ വീടുകളില്‍ കുടിവെള്ളം എത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.