കൊലപാതക ശ്രമം: യുവാവിനെ അറസ്റ്റുചെയ്തു
1494910
Monday, January 13, 2025 6:46 AM IST
നെടുമങ്ങാട്: ആര്യനാട് ചേരപ്പള്ളി സ്വദേശിയായ ബീനയെ തലയ് ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസി ൽ ചേരപ്പള്ളി വലിയമല തടത്തരികത്തു വീട്ടിൽ സന്തോഷ് കുമാറി(42)നെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. അമ്മയെ ക്രൂരമായി മർദിക്കാൻ ശ്രമിച്ച പ്രതിയെ തടയാൻ ശ്രമിച്ചപ്പോഴാണു ബീനയ്ക്ക് മർദനമേറ്റത്.
വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ബീനയെ ആശുപത്രിയിലേക്കു മാറ്റിയശേഷം അക്രമാസക്തനായി നിന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആര്യനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്. അജീഷ്, സബ് ഇൻസ്പെക്ടർ കെ. വേണു, എസ്ഐ ഷാഫി,സിപി ഒ ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ് തത്. കോടതിയിൽ ഹാജരാക്കിയപ്രതിയെ റിമാൻഡ് ചെയ്തു.