വീസ തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ
1494542
Sunday, January 12, 2025 2:40 AM IST
മെഡിക്കൽ കോളജ്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തത് വീസ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ മെഡിക്കൽ കോളജ് പോലീസ് പിടികൂടി.
തൃശൂർ ഇരിങ്ങാലക്കുട ചോലിപ്പറമ്പിൽ വീട്ടിൽ സിനോബ് (36) ആണ് പിടിയിലായത്. കഴക്കൂട്ടം മേനംകുളം സ്വദേശിയായ യുവാവിനെ ഓസ്ട്രേലിയയിൽ ജോലിക്കുള്ള വീസ നൽകാമെന്ന് പറഞ്ഞ് 12,17,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. ഉള്ളൂരിൽ ബ്ലൂ മിസ്റ്റി കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിയായിരുന്നു തട്ടിപ്പ്. മെഡിക്കൽ കോളജ് സി.ഐ ബി.എം ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.