ദമ്പതികളെ വീട്ടിൽക്കയറി ആക്രമിച്ചതായി പരാതി
1495164
Tuesday, January 14, 2025 6:34 AM IST
കാട്ടാക്കട: ദമ്പതികളെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കാട്ടാക്കട എട്ടിരുത്തി മൈലാടി തൊളിക്കോട് പുത്തൻ വീട്ടിൽ ബാലസ് (75) ഗോമതി (75) ദമ്പതികളെയാണ് പരാതിയുമായി രംഗത്തെത്തിയത്. ഇവരുടെ ബന്ധുവായ വിനോദ് (38) സുഹൃത്തായ കിരൺ (39) എന്നിവർ ഞായറാഴ്ച രാത്രി 12ന് വീട്ടിൽ എത്തി ആക്രമണം നടത്തിയതായാണ് പരാതി.
ഗോമതി ഹൃദയ , കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിലും അവശത്തിയിലും കഴിയുകയാണ്. മാസങ്ങൾക്ക് മുമ്പ് വിനോദ് കടമായി വാങ്ങിയ 2000 രൂപ തിരികെ ചോദിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്.
വിനോദും സുഹൃത്തും വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും ശേഷം ജനലുകൾ അടിച്ചുതകർക്കുകയും ചെയ്തു. തുടർന്ന് വാതിൽ തള്ളി തുറന്ന് അകത്തുകയറി ദമ്പതികളുടെ കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ കാട്ടാക്കട പോലീസ് കേസെടുത്തു.