വീട്ടിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയും മൊബൈലുകളും കവർച്ച ചെയ്തു
1495162
Tuesday, January 14, 2025 6:34 AM IST
കാട്ടാക്കട: വീട്ടിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയും മൊബൈലുകളും കവർച്ച ചെയ്തു. കാട്ടാക്കട കിള്ളി മൈലാടി കുളത്തുമ്മൽ രാക് ഭവനിലാണു ഞായറാഴ്ച രാത്രിയിൽ മോഷണം നടന്നത്. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
കാഷ് ഡെപ്പോസിറ്റ് മെഷീനിൽ നിക്ഷേപിക്കാൻ വീട്ടിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന അ ന്പതിനായിരം രൂപ, മേശപ്പുറത്ത് ഉണ്ടായിരുന്ന വാച്ച്, മൊബൈലുകൾ, ചാർജറുകൾ എന്നിവയും മോഷ്ടാവുകൊണ്ടുപോയി.രാത്രി രണ്ടു മണിക്കാണ് മോഷണം എന്നാണ് നിഗമനം.
മോഷ്ടാ വിന്റേതെന്നു സംശയിക്കുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. പോലീസ് ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.