തി​രു​വ​ന​ന്ത​പു​രം: പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2023-24 അ​ധ്യ​യ​ന വ​ർ​ഷം സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ന​ട​ത്തി​യ യൂ​ത്ത്/ മോ​ഡ​ൽ പാ​ർ​ല​മെ​ന്‍റ് മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മോ​ഡ​ൽ പാ​ർ​ല​മെ​ന്‍റും സം​സ്ഥാ​ന​ത​ല ബെ​സ്റ്റ് പാ​ർ​ല​മെ​ന്േ‍​റ​റി​യ​ൻ ക്യാ​ന്പും 13, 14, 15 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തു​ന്നു.

13 ന് ​രാ​വി​ലെ 9.30ന് ​ഗ​വ. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പ​ഴ​യ നി​യ​മ​സ​ഭാ ഹാ​ളി​ൽ മോ​ഡ​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ റി​പ്പീ​റ്റ് പെ​ർ​ഫോ​മ​ൻ​സും 11 ന് ​അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും ന​ട​ക്കം.

അ​നു​മോ​ദ​ന സ​മ്മേ​ളം മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ ആ​ന്‍റ​ണി രാ​ജു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ്, ഡോ.​ശ​ശി​ത​രൂ​ർ എം​പി, മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ.​രാ​ജു നാ​രാ​യ​ണ സ്വാ​മി , എ​സ്.​ആ​ർ. ശ​ക്തി​ധ​ര​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കും.