യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി പിടിയിൽ
1495167
Tuesday, January 14, 2025 6:35 AM IST
കൊല്ലം: അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ ഒളിവിലായിരുന്ന മൂന്നാം പ്രതിയും അറസ്റ്റിൽ. പട്ടത്താനം ഭാവന നഗർ 35 എയിൽ റാഫി (42) ആണ് ചെമ്മാൻമുക്കിൽ നിന്ന് ഇന്നലെ ഈസ്റ്റ് പോലിസിന്റെ പിടിയിലായത്.
പട്ടത്താനം വേപ്പാലിൻമൂട് ഭാവന നഗർ 280 ബി യിൽ ഫിലിപ്പാണ് (42) കൊല്ലപ്പെട്ടത്. കേസിൽ പട്ടത്താനം ഭാവന നഗർ 36 എയിൽ മനോജ് (45), പട്ടത്താനം ഭാവന നഗർ 41 ബിയിൽ ചെറുപുഷ്പത്തിൽ ജോൺസൺ എന്നിവർ സംഭവ ദിവസം തന്നെ പോലിസിന്റെ പിടിയിലായിരുന്നു.
പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സംഭവം .
ഫിലിപ്പിന്റെ വളർത്തുനായയെ ജോൺസന്റെയും റാഫിയുടെയും വീടിനു സമീപത്ത് കൊണ്ടുനിർത്തുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.