വി​ഴി​ഞ്ഞം:​ വി​ഴി​ഞ്ഞം വെ​ങ്ങാ​നൂ​ർ പൗ​ർ​ണ​മി​ക്കാ​വ് ശ്രീ ​ബാ​ലാത്രി​പു​ര സു​ന്ദ​രി ദേ​വി ക്ഷേ​ത്ര​ത്തി​ൽ നാ​ളെ ന​ട തു​റ​ക്കും.

ധ​നു തി​രു​വാ​തി​ര​യും പൗ​ർ​ണ​മി​യും ഒ​ത്തു​ചേ​രു​ന്ന നാ​ളെ പോ​ണ്ടി​ച്ചേ​രി ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ കെ. കൈ​ലാ​സ​നാ​ഥ​ൻ യാ​ഗ​ശാ​ല​യി​ൽ വെ​ള്ള മാ​ർ​ബി​ളി​ൽ കൊ​ത്തി​യെ​ടു​ത്ത ന​ന്ദി വി​ഗ്ര​ഹ സ​മ​ർ​പ്പ​ണം ന​ട​ത്തും. "ആ​ത്മീ​യ നി​ലാ​വ് പെ​യ്യു​ന്ന പൗ​ർ​ണ്ണ​മി​ക്കാ​വ്' എ​ന്ന പു​സ്ത​കത്തിന്‍റെ പ്ര​കാ​ശ​ന​വും പോ​ണ്ടി​ച്ചേ​രി ഗ​വ​ർ​ണ​ർ ന​ട​ത്തും.

രാ​വി​ലെ 7.30 മു​ത​ൽ ഭ​ജ​ന, 11 മു​ത​ൽ പൗ​ർ​ണ​മി തി​രു​വാ​തി​ര സം​ഘ​ത്തി​ന്‍റെ തി​രു​വാ​തി​ര, ഉ​ച്ച​യ്ക്കു 12 മു​ത​ൽ അ​മൃ​ത​വ​ർ​ഷ​ണി ക​ലാ​പീ​ഠ​ത്തി​ന്‍റെ ഭ​ക്തി​ഗാ​നാ​മൃ​തം, ഒ​രു​മ​ണി മു​ത​ൽ ഷാ​ർ​ജി സു​രേ​ഷ് ബാ​ബു അ​വ​ത​രി​പ്പി​ക്കു​ന്ന അ​ർ​ധ ശാ​സ്ത്രീ​യ നൃ​ത്ത​ങ്ങ​ൾ, 2.30 മു​ത​ൽ എ​ൻ.​എ. ക​ല്യാ​ണി അ​വ​ത​രി​പ്പി​ക്കു​ന്നു ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ മ​ഹേ​ശ്വ​ര ഡാ​ൻ​സ് അ​ക്കാ​ഡ​മി​യു​ടെ നൃ​ത്ത നൃ​ത്യ​ങ്ങ​ൾ, ആ​റു മു​ത​ൽ ധ​നു​ത്തി​രു​വാ​തി​ര​യോ​ട​നു​ബ​ന്ധി​ച്ചു പൗ​ർ​ണ​മി​ക്കാ​വ് ക്ഷേ​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ തി​രു​വാ​തി​ര, രാ​ത്രി ഏ​ഴു മു​ത​ൽ ഗു​ളി​ക​ൻ അ​വ ത​ര​ണം എ​ന്നി​വ​യു​ണ്ടാ​കും. രാ​ത്രി 10 മ​ണി​ക്ക് വ​ലി​യ ഗു​രു​സി​യോ​ടെ ന​ട അ​ട​ക്കും.