യുവതിയോട് മോശം പെരുമാറ്റം; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ കേസ്
1494543
Sunday, January 12, 2025 2:40 AM IST
തിരുവല്ലം: യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്നുമുള്ള പരാതിയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ തിരുവല്ലം പോലീസ് കേസെടുത്തു.
തിരുവനന്തപുരം സ്വദേശി അസീം ഫാസിക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ജൂലൈയിലാണ് കേസിനിടയാക്കിയ സംഭവം. മദ്യലഹരിയില്‍ ഇയാള്‍ യുവതിക്കെതിരേ ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായി അറിയിച്ചു.