മിഡ്ക്യാപ് മൊമെന്റം ഇന്‍ഡക്സ് ഫണ്ടുമായി എസ്യുഡി ലൈഫ്
1494547
Sunday, January 12, 2025 2:40 AM IST
തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ എസ്യുഡി ലൈഫ് മിഡ്ക്യാപ് മൊമെന്റം ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിക്കുന്നു.
ഇതിലൂടെ പോളിസി ഉടമകള്‍ക്ക് ഇന്ത്യയുടെ ഡൈനാമിക് മിഡ് ക്യാപ് മാര്‍ക്കറ്റിന്റെ വളര്‍ച്ചാ സാധ്യതകളില്‍ നിന്ന് പ്രയോജനം നേടാനുള്ള അവസരം ലഭിക്കുമെന്നു സ്റ്റാര്‍ യൂണിയന് ഡായ്-ഇച്ചി ലൈഫ് ഇന്‍ഷുറന്‍സ് കോ ലിമിറ്റഡ് (എസ്യുഡി ലൈഫ്) ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ പ്രശാന്ത്ശര്മ പറഞ്ഞു.
നിലവില്‍ എസ്യുഡി ലൈഫ് സ്റ്റാര്‍ തുലിപ്, എസ്യുഡി ലൈഫ് വെല്‍ത്ത് ക്രിയേറ്റര്‍, എസ്യുഡി ലൈഫ് വെല്‍ത്ത് ബില്‍ഡര്‍, എസ്യുഡി ലൈഫ് ഇ-വെല്‍ത്ത് റോയല്‍ എന്നിവയ്ക്ക് കീഴില്‍ മിഡ്ക്യാപ് മൊമെന്റം ഇന്‍ഡക്സ് ഫണ്ട് ലഭ്യമാണ്.