ഐപിസിഎൻഎ പുരസ്കാരം തിരുവനന്തപുരം പ്രസ് ക്ലബിന്
1494933
Monday, January 13, 2025 6:12 PM IST
തിരുവനന്തപുരം: മികച്ച പ്രസ് ക്ലബിനുള്ള ഐപിസിഎൻഎ പുരസ്കാരം തിരുവനന്തപുരം പ്രസ് ക്ലബിന് സമ്മാനിച്ചു. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം പ്രസ് ക്ലബ് പ്രസിഡന്റ് പി.ആർ. പ്രവീൺ, സെക്രട്ടറി എം. രാധാകൃഷ്ണൻ എന്നിവർ മുതിർന്ന മാധ്യമപ്രവർത്തകൻ ഡോ. സെബാസ്റ്റ്യൻ പോളിൽ നിന്ന് ഏറ്റുവാങ്ങി.
കൊച്ചി ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ നടന്ന മീഡിയ എക്സലൻസ് പുരസ്കാര ദാന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടി.ജെ വിനോദ്, കെ.ജെ മാക്സി, റോജി എം. ജോൺ, അൻവർ സാദത്ത്, മാണി സി. കാപ്പൻ , മോൻസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.