കാടുമൂടിയ പ്രദേശത്ത് തീപിടിത്തമുണ്ടായി
1494413
Saturday, January 11, 2025 6:21 AM IST
വിഴിഞ്ഞം: സ്വകാര്യ വ്യക്തിയുടെപത്തേക്കറോളം വരുന്ന തെങ്ങിൻ തോപ്പിലെ കാടിന് തീപിടിച്ചു. ഇന്നലെ ഉച്ചയോടെ കോവളം വട്ടവിള നാരകത്തിൽ വിളദേവി ക്ഷേത്രത്തിന് സമീപം മണക്കാട് സ്വദേശി അഷ്റഫിന്റെ ഉടസ്ഥതയിലുള്ള പ്രദേശത്താണ് തീപിടിത്തമുണ്ടായത്.
വിഴിഞ്ഞം ഫയർ ഫോഴ്സിലെ രണ്ട് യൂണിറ്റ് എത്തി രണ്ട് മണിക്കൂറോളം പണിപ്പെട്ട് തീയണച്ചു.
തൊട്ടടുത്ത് നിരവധി വീടുകൾ ഉണ്ടായിരുന്നെങ്കിലും ഫയർ ഫോഴ്സിന്റെ ഇടപെടൽ അപ കടം ഒഴിവാക്കി.