കൊ​ല്ലം: വ​സ്തു സം​ബ​ന്ധ​മാ​യ ത​ര്‍​ക്ക​ത്തി​നെ തു​ട​ര്‍​ന്ന് മാ​താ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച മ​ക​ന്‍ പി​ടി​യി​ല്‍. കു​ണ്ട​റ ഇ​ള​മ്പ​ള്ളൂ​ര്‍ പെ​രു​മ്പു​ഴ​താ​ഴം അ​മ്പാ​ടി​യി​ല്‍ വി​ഥു​ന്‍ വി​ജ​യ​ന്‍ (33) ആ​ണ് കു​ണ്ട​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

വ​സ്തു ര​ജി​സ്‌​ട്രേ​ഷ​ന്‍ സം​ബ​ന്ധി​ച്ച് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ല്‍ പോ​യ വി​വ​രം പ​റ​യാ​ത്ത​തി​ന്‍റെ ദേ​ഷ്യ​ത്തി​ല്‍ ഇ​യാ​ള്‍ മാ​താ​വാ​യ ഷീ​ല​യെ മ​ര്‍​ദ്ദി​ക്കു​ക​യും വാ​ള്‍ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. ക​ഴി​ഞ്ഞ എ​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ് മൂ​ന്നി​ന് ആ​യി​രു​ന്നു സം​ഭ​വം.

ഷീ​ല​യു​ടെ പി​താ​വ് ന​ല്‍​കി​യ വ​സ്തു​വി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ സം​ബ​ന്ധ​മാ​യി ഓ​ഫീ​സി​ല്‍ പോ​യ വി​വ​രം പ​റ​ഞ്ഞി​ല്ല എ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം. ക​ല്ലു മോ​തി​രം ഇ​ട്ടി​രു​ന്ന കൈ​കൊ​ണ്ടും വാ​ളി​ന്‍റെ പി​ടി​കൊ​ണ്ടും ഇ​ടി​ക്കു​ക​യും വാ​ള്‍ കൊ​ണ്ട് ക​ഴു​ത്തി​ല്‍ വെ​ട്ടാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു എ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.