പോലീസ് സ്റ്റേഷനിലെ ഗ്ലാസ് തകര്‍ത്ത യുവാവ് റിമാൻഡിൽ
1494558
Sunday, January 12, 2025 2:40 AM IST
പൂന്തുറ: മദ്യപിച്ച് വാഹനം ഓടിച്ച കുറ്റത്തിനു പൂന്തുറ പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ച യുവാവ് പോലീസ് സ്റ്റേഷനിലെ റിസപ്ഷനിലെ ഗ്ലാസ് തലകൊണ്ട് ഇടിച്ചു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പൂന്തുറ അമ്പലത്തറ മിത്ര നഗര്‍ ടിസി - 48/ 319 ഷഹീന് മന്‍സിലില്‍ മാഹീന്റെ മകന് ഷഹിന്‍ (31) ആണ് ഗ്ലാസ് തകര്‍ത്തത്.
കഴി ഞ്ഞ ദിവസം രാത്രി 9.30 ഓടെ മുട്ടത്തറ ഭാഗത്ത് പോലീസ് നടത്തിയ വാഹന പരിശോധനയില്‍ ഷഹീന് മദ്യപിച്ച് വാഹനം ഓടിച്ചതായി പോലീസ്കണ്ടെത്തിയിരുന്നു. തുടര്‍ന്നാണു സ്റ്റേഷനിലെത്തിച്ചത്. മദ്യപിച്ച് വാഹനം ഓടിച്ചതിനും സ്റ്റേഷനിലെ ഗ്ലാസ് തകര്‍ത്തതിനും ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.