തിരുവനന്തപുരം: എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ മ​ല​യാ​ള ഭാ​ഷ​യു​ടെ​യും സം​സ്‌​കാ​ര​ത്തി​ന്‍റെ​യും നാ​ടി​ന്‍റെയും ജ​ന​ത​യു​ടെ​യും മ​ന​സാ​ക്ഷി​യാ​ണെന്നു മ​ന്ത്രി എം. ​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം അ​യ്യ​ങ്കാ​ളി ഹാ​ളി​ൽ ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച "സു​കൃ​തം വാ​സു​ദേ​വം' എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ അ​നു​സ്മ​ര​ണ പ​രി​പാ​ടി ഉ​ദ് ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഒ​രു​പാ​ട് വി​ശ്വ​പ്ര​സി​ദ്ധ​രാ​യ എ​ഴു​ത്തു​കാ​രെ മ​ല​യാ​ളി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് എം​ടി​യാ​ണ്. മ​ല​യാ​ള​ത്തി​ലെ ര​ണ്ടു ത​ല​മു​റ​യി​ലെ എ​ഴു​ത്തു​കാ​രെ വ​ള​ർ​ത്തി​യെ​ടു​ത്ത​തി​ൽ പ​ത്രാ​ധി​പ​രാ​യ എം​ടി​ക്ക് പ്ര​ധാ​ന​പെ​ട്ട പ​ങ്കു​ണ്ടാ​യി​രു​ന്നു​. ചു​റ്റു​വ​ട്ട​ത്തു​നി​ന്ന് ക​ണ്ടെ​ടു​ത്ത മ​നു​ഷ്യ​രെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​വ​രി​ലൂ​ടെ മ​നു​ഷ്യ​രു​ടെ സാ​ർ​വ​ലൗ​കി​ക​മാ​യ വ്യ​ഥ​ക​ളെ​യും ആ​ത്മ​സം​ഘ​ർ​ഷ​ങ്ങ​ളെ​യും എം.​ടി. ആ​വി​ഷ്‌​ക​രി​ച്ചു​വെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

എം​ടി ഒ​രു​കാ​ല​ത്തും ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നി​ല്ല. പ്ര​ച​ാര​ണ​പ​ര​മാ​യി​ട്ട് എ​ഴു​തി​യി​ട്ടി​ല്ല. പ​ക്ഷേ അ​ദ്ദേ​ഹം വി​ശാ​ല​മാ​യൊ​രു രാ​ഷ്ട്രീ​യം എ​ക്കാ​ല​ത്തും ഉ​യ​ർ​ത്തി​പ്പി​ടി​ച്ചി​ട്ടു​ണ്ട്. പൊ​തു​വെ വ​ള​രെ കു​റ​ച്ചു സം​സാ​രി​ച്ചി​രു​ന്ന ആ​ൾ ആ​ണ്. എ​ന്നാ​ൽ താ​ൻ പ​റ​യേ​ണ്ട വാ​ക്കു​ക​ൾ അ​നി​വാ​ര്യ​മാ​യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പ​റ​യാ​ൻ ഒ​രു മ​ടി​യും കാ​ണി​ച്ചി​ട്ടി​ല്ലാ​ത്ത എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്നു എം​ടി.

മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ, ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ, ഇ​ന്ത്യ എ​ന്ന ആ​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മൂ​ല്യ​ങ്ങ​ളു​ടെ​യെ​ല്ലാം കാ​വ​ലാ​ളാ​യി എം​ടി നി​ല​കൊ​ണ്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എം​ടി​യു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ശ​ബ്ദാ​വി​ഷ്‌​ക്കാ​രാ​വും ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ അ​ജി​ത് കൊ​ളാ​ടി, എ​ഴു​ത്തു​കാ​ര​ൻ കെ.​എ​സ്. ര​വി​കു​മാ​ർ, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​ർ, സാ​ക്ഷ​ര​താ മി​ഷ​ൻ ഡ​യ​റ​ക്ട​ർ എ.​ജി. ഒ​ലീ​ന, സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി.​കെ. മ​ധു, ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ബി. ​പി. മു​ര​ളി എന്നി​വ​ർ പ​ങ്കെ​ടു​ത്തു.