വെള്ളാ​ങ്ക​ല്ലൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യുടെ ​നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളാ​ങ്ക​ല്ലൂ​ർ ജ​ംഗ്ഷ​നു സ​മീ​പം ചാ​ല​ക്കു​ടി റോ​ഡി​ൽ വ​ട​ക്കും​ക​ര ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നു മു​ന്നി​ലെ റോ​ഡി​നു സ​മാ​ന്ത​ര​മാ​യു​ള്ള പു​റ​മ്പോ​ക്കുഭൂ​മി ഒഴിപ്പിച്ചു. അ​ഞ്ചുമീ​റ്റ​റോ​ളം വീ​തി​യി​ൽ 120 മീ​റ്റ​റോ​ളം സ്ഥ​ല​മാ​ണ് പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തോ​ടെ പ​ഞ്ചാ​യ​ത്ത് ഒ​ഴി​പ്പി​ച്ച​ത്.

സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ വ​ർ​ഷങ്ങ​ളോ​ളം കൈ​വ​ശം​വ​ച്ചി​രു​ന്ന ഭൂ​മി പ​ഞ്ചാ​യ​ത്ത് പു​റ​മ്പോക്ക് ​ആ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തിന്‍റെ ​അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു വ​ർ​ഷംമു​ൻ​പാ​ണ് ഒ​ഴി​പ്പി​ക്കാനു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം താ​ലൂ​ക്ക് സ​ർ​വേ​യ​ർ ഭൂ​മി അ​ള​ന്നുതി​ട്ട​പ്പെ​ടുത്തി ​നോ​ട്ടീ​സ് ന​ൽ​കു​ക​യും ന​ടപ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യശേ​ഷം റ​വ​ന്യൂ, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ നേ​തൃ​ത്വം ​ന​ൽ​കി ഒ​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് നി​ഷാ ഷാ​ജി, സെ​ക്ര​ട്ട​റി കെ. ​റി​ഷി, അ​സി.​ എ​ൻ​ജി​നീ​യ​ർ ഐ​ശ്വ​ര്യ, വ​ട​ക്കും​ക​ര വി​ല്ലേജ് ​ഓ​ഫീ​സ​ർ സീ​ന, സെ​ക്ഷ​ൻ ചു​മ​ത​ല​യി​ലു​ള്ള നി​യാ​സ്, ഓ​വ​ർ​സി​യ​ർ ഷെ​മീ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്ഐ ക്ലീ​റ്റ​സ്, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാര്യ ​സ്ഥി​രം​സ​മി​തി​യം​ഗം ജി​യോ ഡേ​വി​സ്, പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​കെ. ഷ​റ​ഫു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.