അമലയിൽ അണുബാധനിയന്ത്രണ വാരാചരണം
1464730
Tuesday, October 29, 2024 2:15 AM IST
തൃശൂർ: അമല മെഡിക്കൽ കോളജിൽ അണുബാധനിയന്ത്രണ വാരാചരണത്തിന്റെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ നിർവഹിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, എച്ച്ഐസി കോ-ഓർഡിനേറ്റർ ഡോ. ഡിനു ഐ. ജോയ് എന്നിവർ പ്രസംഗിച്ചു.
കൈകഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫ്ലാഷ് മോബും നടത്തി. മൂവിംഗ് ദ നീഡിൽ ഓണ്‍ ഇൻഫെക്ഷൻ പ്രിവൻഷൻ എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.