ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ന്ദ്ര പാ​ര്‍​ല​മെ​ന്‍റ​റി കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ നാ​ഷ​ണ​ല്‍ യൂ​ത്ത് പാ​ര്‍​ല​മെ​ന്‍റ് സ്‌​കീം പ്ര​കാ​രം ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ലെ മാ​നേ​ജ്‌​മെ​ന്‍റ്് സ്റ്റ​ഡീ​സ് വി​ഭാ​ഗം ഒ​ന്നാം വ​ര്‍​ഷ ബി​ബി​എ (മാ​ര്‍​ക്ക​റ്റിം​ഗ്), ബി​ബി​എ (ഫി​നാ​ന്‍​സ്) വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​രു​ണ്‍ സ​ഭ മോ​ഡ​ല്‍ യൂ​ത്ത് പാ​ര്‍​ല​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.

വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ പാ​ര്‍​ല​മെ​ന്‍റ് ന​ട​പ​ടി​ക​ളെക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക, ന​യ​രൂ​പീ​ക​ര​ണ രീ​തി​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ക, സ​മ​കാ​ലി​ക ദേ​ശീ​യവി​ഷ​യ​ങ്ങ​ളി​ല്‍ താ​ല്പ​ര്യം ജ​നി​പ്പി​ക്കു​ക എ​ന്നീ ഉ​ദ്ദേ​ശ്യ​ങ്ങ​ളോ​ടെ​യാ​ണ് നാ​ഷ​ണ​ല്‍ യൂ​ത്ത് പാ​ര്‍​ല​മെ​ന്‍റ് സ്‌​കീം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
മി​ക​ച്ച സം​ഘാ​ട​കശേ​ഷി​യും, നേ​തൃ​ത്വഗു​ണ​വും ഉ​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ ക​ണ്ടെ​ത്താ​നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ത​ങ്ങ​ളു​ടെ ആ​ശ​യ​വി​നി​മ​യപാ​ട​വം, സം​വാ​ദ​ശേ​ഷി എ​ന്നി​വ തെ​ളി​യി​ക്കാ​നു​മുള്ള അ​വ​സ​ര​വും ത​രു​ണ്‍ സ​ഭ​യി​ലൂ​ടെ ല​ഭ്യ​മാ​കു​ന്നു.

മാ​നേ​ജ്‌​മെ​ന്‍റ്് വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ബി​രു​ദത​ല​ത്തി​ല്‍ത​ന്നെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത, സം​വേ​ദ​ന​ക്ഷ​മ​ത, സ​ഹി​ഷ്ണു​ത തു​ട​ങ്ങി​യ ഉ​ന്ന​ത മാ​ന​വി​കഗു​ണ​ങ്ങ​ള്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ ത്തോ​ടെ​യാ​ണ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റഡീ​സ് വി​ഭാ​ഗം ത​രു​ണ്‍ സ​ഭ സം​ഘ​ടി​പ്പി​ച്ച​ത്.

ത​രു​ണ്‍ സ​ഭ​യി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ, ചോ​ദ്യോ​ത്ത​രവേ​ള, ശ്ര​ദ്ധ ക്ഷ​ണി​ക്ക​ല്‍ പ്ര​മേ​യം, അ​വ​കാ​ശ​ലം​ഘ​നം എ​ന്നീ രം​ഗ​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ഭ​ര​ണ​പ​ക്ഷം, പ്ര​തി​പ​ക്ഷം, സ്പീ​ക്ക​ര്‍, സെ​ക്ര​ട്ട​റി ജ​ന​റ​ല്‍, മാ​ധ്യ​മ​ങ്ങ​ള്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​റു​പ​ത് ഒ​ന്നാംവ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​രു​ണ്‍​സ​ഭ​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​ത്.