ഒ​ല്ലൂ​ർ: മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പം അ​മ്മ​യേ​യും മ​കനേയും വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ട്ടി​കു​ളം അ​ജ​യ​ൻ ഭാ​ര്യ മി​നി (56), മ​ക​ൻ ജെ​യ്തു (30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വി​ഷം ഉ​ള്ളി​ൽ ചെ​ന്നാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

ഇന്നലെ പു​ല​ർ​ച്ച അഞ്ചോടെ ഭ​ർ​ത്താ​വ് അ​ജ​യ​നാ​ണ് മി​നി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് അ​യ​ൽ​ക്കാ​രെ അ​റി​യി​ച്ചു.

തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് ട​റ​സി​നു മു​ക​ളി​ൽ ജെ​യ്തു മ​രി​ച്ചു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.​ സ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വീ​ട്ടി​ൽ നി​ന്ന് ആ​ത്മ​ഹ​ത്യ കു​റി​പ്പ് പോ​ലി​സി​ന് ല​ഭി​ച്ചു.

അ​ജ​യ​ന് ലോ​ട്ട​റി ക​ച്ച​വ​ട​മാ​ണ്. ഒ​ല്ലൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു . ഇ​ൻ​ക്വ​സ്റ്റി​ന് ശേ​ഷം മെ​ഡി​ക്ക​ൽ കോള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​ലാ​ലൂ​ർ ശ്​മ​ശാ​ന​ത്തി​ൽ.