ചാലക്കുടി സർവീസ് സഹകരണ ബാങ്ക് പുതിയ കെട്ടിടം ശിലാസ്ഥാപനം ഒന്നിന്
1465100
Wednesday, October 30, 2024 6:46 AM IST
ചാലക്കുടി: സർവീസ് സഹകരണ ബാങ്കിന്റെ മെയിൻ ബ്രാഞ്ച് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നവംബർ ഒന്നിന് രാവിലെ ഒന്പതിന് സനീഷ്കുമാർ ജോസഫ് എം എൽ എ നിർവഹിക്കും.
1961 ൽ പ്രവർത്തനം ആരംഭിച്ച ബാങ്കിന്റെ ഹെഡാഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം കാലപ്പഴക്കംമൂലം പൊളിച്ച് നീക്കിയ സ്ഥലത്താണ് ഒരു കോടി 30 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ്് വി.എൽ . ജോൺസൻ പത്രസമ്മേള നത്തിൽ അറിയിച്ചു.
ബാങ്കിന്റെ നാലാമത്തെ ശാഖയാണ് പുതിയ കെട്ടിടത്തിൽ ആരംഭിക്കുക. 206 കോടി നിക്ഷേപമുള്ള ബാങ്കിന് 4.5 കോടിയാണ് ലാഭം. 23000 അംഗങ്ങൾ ഉണ്ട്. 30 ലക്ഷം രൂപയുടെ ചികിത്സാ സഹായവും ഒരു കോടി രൂപ വിദ്യാഭാസ സഹായവും നൽകി.
വൈസ് പ്രസിഡന്റ്് ദിലിപ് പേരാമ്പ്രത്ത്, ഡയറക്ടർമരായ ജോയ് മാളിയേക്കൽ, ആന്റോ മേലേപ്പുറം, ബി.എ. അബ്ദുൾമജീദ്, ഷനിൽ കുത്തോട്ടുങ്ങക്കാരൻ, റിൻ്റോസ് കണ്ണംമ്പുഴ, അരുൺ മനോഹരൻ, സെക്രട്ടറി കെ.പി. സാബിൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.