പൂവാലിത്തോട്ടില്‍ മാലിന്യം; യാത്രക്കാര്‍ക്കു ദുരിതം
1465298
Thursday, October 31, 2024 2:22 AM IST
കോടാലി: പൂവാലിത്തോട്ടില്‍ മാലിന്യം തള്ളുന്നത് സമീപവാസികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമായി.
കൊടകരവെള്ളിക്കുളങ്ങര റോഡില്‍ കോടാലി ജംഗ്്്ഷനും കിഴക്കേ കോടാലിക്കും മധ്യേയുള്ള പൂവാലിത്തോട് പാലത്തിനു ചുവട്ടിലാണ് മാലിന്യങ്ങള്‍ തള്ളുന്നത്. രാത്രിയില്‍ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമാക്കി കൊണ്ടുവരുന്ന മാലിന്യം പാലത്തില്‍ നിന്ന് താഴേക്ക് വലിച്ചെറിയുകയാണ് ചെയ്യുന്നത്.
ഭക്ഷണാവശിഷ്ടങ്ങളടക്കമുള്ള ജൈവമാലിന്യങ്ങളാണ് ഇങ്ങനെ തോട്ടിലേക്ക് വലിച്ചെറിയുന്നത്. ഇത് വെള്ളത്തില്‍ കിടന്ന് ചീഞ്ഞഴുകി വെള്ളിക്കുളം വലിയ തോട്ടിലേക്ക് ഒഴുകിയെത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
വെള്ളിക്കുളം വലിയതോട്ടില്‍ കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനും എത്തുന്നവരെയാണ് ഇത് ബാധിക്കുന്നത്. തോട്ടില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാനും മാതൃകാപരമായി ശിക്ഷിക്കാനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.