തീരദേശ ഹൈവേ: സമരം ഇന്ന് 200-ാം ദിവസത്തിലേക്ക്
1465096
Wednesday, October 30, 2024 6:46 AM IST
കൊടുങ്ങല്ലൂർ: തീരദേശ ഹൈവേ തീരദേശത്തുകൂടി മാത്രം എന്ന ആവശ്യം ഉന്നയിച്ച് തീരദേശ ഹൈവേ അവകാശ സം രക്ഷണസമിതി നടത്തിവരുന്ന സായാഹ്ന ധർണ ഇന്ന് 200 ാം ദിവസത്തിലേക്കുകടക്കുന്നു.
ഇതോടനുബന്ധിച്ച് എറിയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഐക്യദാർഢ്യറാലിയും സമ്മേ ളനവും നടത്തും. എറണാകുളം ഡിസിസി പ്രസിഡന്റ്് പി.എം. മുഹമ്മദ് ഷിയാസ് ഉദഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് പി.ബി. മൊയ്തു അധ്യക്ഷത വഹിക്കും.
എറിയാട് പഞ്ചായത്തിലെ വികസിതപ്രദേശങ്ങൾ തകർത്തുകൊണ്ടുള്ള അശാസ്ത്രീയ അലൈൻമെന്റ് മാറ്റി തീരദേശ ഹൈവേ തീരത്തുകൂടി സ്ഥാപിക്കണമെന്നാണു സമിതി ആവശ്യപ്പെടുന്നത്.
ഇതുമൂലം 500 കോടി രൂപയുടെ മൂല്യമുള്ള വ്യാപാരസമുച്ചയവും 300 ലധികം വ്യാപാരികളും ആയിരത്തോളം തൊഴിലാളികളും വഴിയാധാരമാകുമെന്നും പഞ്ചായത്തിന്റെ മുഖ്യ വരുമാന സ്രോതസുകൾ നഷ്ടപ്പെടുമെന്നും സമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രസിഡന്റ്് എ.എ. മുഹമ്മദ് ഇക്ബാൽ, സെക്രട്ടറി സിദ്ധിഖ് പഴങ്ങാടൻ, ട്രഷറർ സുലൈമാൻ, അഡ്വ. സക്കീർ ഹുസൈൻ, പി.കെ. അബ്ദുൾകാദർ, എ.എ. അബ്ദുൾ സലാം, എ.പി.എം അബ്ദുൾ കരീംഹാജി, ഇ.കെ. ദാസൻ എന്നിവർ പങ്കെ ടുത്തു.