തെക്കുംകര പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടത്തി
1465089
Wednesday, October 30, 2024 6:45 AM IST
പുന്നംപറമ്പ്: തെക്കുംകര പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടത്തി. പഞ്ചായത്ത് ഹാളിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗങ്ങളായ എ.ആർ. കൃഷ്ണൻകുട്ടി, കെ. രാമചന്ദ്രൻ, വി.എസ്. ഷാജു, സി. സുരേഷ്, പഞ്ചാ യത്ത്അസി.സെക്രട്ടറി എ. മനോജ്കുമാർ, ആർജിഎസ്എ ബ്ലോക്ക് കോ-ഒാർഡിനേറ്റർ റാം പാണ്ഡെ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി ഡോ. ടി.എൻ. ബിന്ദു സ്വാഗതവും ഡിജി കേരള പഞ്ചായത്ത് കോ-ഒാർഡിനേറ്റർ സുകന്യ സുരേഷ് നന്ദിയും പറഞ്ഞു.