ഔഷധി പഞ്ചകർമ ആശുപത്രി ഔഷധസസ്യവിതരണം
1465532
Friday, November 1, 2024 1:53 AM IST
തൃശൂർ: സംസ്ഥാന ഔഷധസസ്യ ബോർഡിന്റെയും ഔഷധി പഞ്ചകർമ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ ആയുർവേദദിനാചരണത്തിന്റെ ഭാഗമായി പ്ലാന്റേഷൻ ഡ്രൈവ് നടത്തി.
ദിനാചരണത്തിന്റെ ഉദ്ഘാടനം ശാസ്ത്രസാങ്കേതിക കൗൺസിൽ മുൻ സെക്രട്ടറി ഡോ. ആർ. അജയകുമാർ വർമ നിർവഹിച്ചു. ഔഷധസസ്യ വിതരണോദ്ഘാടനം ഔഷധസസ്യ ബോർഡ് സിഇഒയും ഔഷധി മാനേജിംഗ് ഡയറക്ടറുമായ ഡോ. ടി.കെ. ഹൃദിക് നിർവഹിച്ചു.
ഔഷധി പഞ്ചകർമ ആശുപത്രി സൂപ്രണ്ട് ഡോ. കെ.എസ്. രജിതൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഔഷധസസ്യ ബോർഡ് സീനിയർ കൺസൾട്ടന്റ് ഡോ. എൻ. മിനിരാജ്, സയന്റിഫിക് ഓഫീസർ ഡോ. ഒ.എൽ. പയസ്, ഔഷധി പഞ്ചകർമ ആശുപത്രി സീനിയർ കൺസൾട്ടന്റ് ഡോ. കെ.ബി. പ്രിയംവദ, അസിസ്റ്റന്റ് മാനേജർ പി.എം. സുധ എന്നിവർ പ്രസംഗിച്ചു.