തൃ​ശൂ​ർ: ഗ്രാ​മീ​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ആ​രോ​ഗ്യ​സേ​വ​നം വ്യാ​പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി തു​ട​ക്കം​കു​റി​ച്ച ഹോ​സ്പി​റ്റ​ൽ ഓ​ണ്‍ വീ​ൽ​സ് പ​ദ്ധ​തി​യു​ടെ ഫ്ലാ​ഗ് ഓ​ഫ് ന​ടി മ​ഞ്ജു വാ​ര്യ​ർ നി​ർ​വ​ഹി​ച്ചു.

ഒ​രേ​സ​മ​യം ആ​റു​പേ​ർ​ക്കു ചി​കി​ത്സ​ന​ൽ​കാ​നും മൂ​ന്നു​പേ​ർ​ക്കു ര​ക്ത​ദാ​നം ന​ട​ത്താ​നും മ​രു​ന്നും ര​ക്ത​വും സൂ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യ​വും മൊ​ബൈ​ൽ ക്ലി​നി​ക്കി​ലു​ണ്ട്. അ​ടി​സ്ഥാ​ന ആ​രോ​ഗ്യ​പ​രി​ശോ​ധ​ന - രോ​ഗ​നി​ർ​ണ​യ​സം​വി​ധാ​ന​ങ്ങ​ളും ഇ​സി​ജി മെ​ഷീ​ൻ, മ​ൾ​ട്ടി​പാ​രാ മോ​ണി​റ്റ​ർ, മ​റ്റു സ്ക്രീ​നിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും സ​ജ്ജ​മാ​ണ്.

മൊ​ബൈ​ൽ യൂ​ണി​റ്റി​ൽ ര​ണ്ടു ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​മു​ണ്ടാ​കും. മൂ​ന്നു​പേ​ർ​ക്കു ര​ക്തം ന​ൽ​കാ​നും ഇ​വ വാ​ഹ​ന​ത്തി​ൽ സൂ​ക്ഷി​ക്കാ​നും ക​ഴി​യും. മി​നി ലാ​ബ്, ഇ​ന്‍റ​ഗ്ര​ൽ ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ ഫെ​സി​ലി​റ്റി എ​ന്നി​വ​യു​മു​ണ്ട്. ആ​രോ​ഗ്യ അ​വ​ബോ​ധ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ട്.

ജോ​സ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് ഫൗ​ണ്ട​റും ചെ​യ​ർ​മാ​നു​മാ​യ ജോ​സ് ആ​ലു​ക്കാ​സി​ന്‍റെ 80-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ്രൂ​പ്പി​ന്‍റെ സി​എ​സ്ആ​ർ ഫ​ണ്ട് സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഒ​രു കോ​ടി രൂ​പ​യോ​ളം ചെ​ല​വു​വ​രു​ന്ന അ​ത്യാ​ധു​നി​ക മൊ​ബൈ​ൽ യൂ​ണി​റ്റ് സ​ജ്ജ​മാ​ക്കി​യ​തെ​ന്ന് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​സി​ന്‍റോ കാ​രേ​പ​റ​ന്പ​ൻ, സി​ഇ​ഒ ഡോ. ​ബെ​ന്നി ജോ​സ​ഫ് നീ​ല​ങ്കാ​വി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

ക്യാ​ന്പു​ക​ൾ ന​ട​ത്താ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ജൂ​ബി​ലി​യി​ലെ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 8593841000. ജോ​സ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​മാ​രാ​യ വ​ർ​ഗീ​സ് ആ​ലു​ക്കാ​സ്, പോ​ൾ ആ​ലു​ക്കാ​സ്, ജോ​ണ്‍ ആ​ലു​ക്കാ​സ് എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.