പക്ഷാഘാതദിനം: ജൂബിലിയിൽ ബോധവത്കരണപരിപാടി
1464728
Tuesday, October 29, 2024 2:15 AM IST
തൃശൂർ: ലോകാരോഗ്യസംഘടനയുടെ പക്ഷാഘാതദിനത്തോടനുബന്ധിച്ച് ജൂബിലി മിഷൻ ആശുപത്രിയിൽ ബോധവത്കരണപരിപാടി സംഘടിപ്പിച്ചു. സംഗീതസംവിധായകൻ വിദ്യാധരൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, ന്യൂറോളജി അസോ. പ്രഫസർ ഡോ. ടി. ഹരിസുതൻ, തൃശൂർ ഡെപ്യൂട്ടി ഡിഎംഒ ഡോ. സതീഷ് നാരായണൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി. കള്ളിവളപ്പിൽ, ന്യൂറോളജി വിഭാഗം പ്രഫസർ എമരിറ്റസ് ഡോ. പി.സി. ഗിൽവാസ്, സിഇഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. പോൾ ചാലിശേരി, ന്യൂറോളജി അസി. പ്രഫസർ ഡോ. പ്രശാന്ത് വർഗീസ്, ന്യൂറോളജി വിഭാഗത്തിലെ പ്രഫസറും എച്ച്ഒഡിയുമായ ഡോ. ഫിജു ചാക്കോ എന്നിവർ പ്രസംഗിച്ചു.
ജൂബിലിയിൽ 2003ൽ ആദ്യ ത്രോന്പോലൈസിസ് ഇൻജക്ഷൻ ചെയ്തതിനുശേഷം 21 വർഷത്തിനിപ്പുറം അനുവദനീയമായ നാലരമണിക്കൂറിനുള്ളിൽ രണ്ടായിരത്തിലേറെ ചികിത്സകൾ നടത്താൻ കഴിഞ്ഞു. ത്രോന്പോലൈസിസ് ചികിത്സയുടെ എണ്ണത്തിൽ ഇന്ത്യയിൽ ആദ്യത്തെ പത്തു സ്ഥാപനങ്ങളുടെ പട്ടികയിൽ ജൂബിലി ഇടംനേടി. മെക്കാനിക്കൽ ത്രോന്പെക്ടമി ഉൾപ്പെടെ 400 ഇന്റർവെൻഷണൽ ചികിത്സകളും ചെയ്തു. 24 മണിക്കൂറും 365 ദിവസം പ്രവർത്തിക്കുന്ന എമർജൻസി മെഡിസിൻ, സിടി സ്കാൻ, എംആർഐ സ്കാൻ, ന്യൂറോളജി , കാത്ത്ലാബ് എന്നീ ഡിപ്പാർട്ട്മെന്റുകളുടെ ഒരുമിച്ചുള്ള പ്രവൃത്തിയിലൂടെയാണു രോഗിക്കു രക്തതടസം അലിയിക്കുന്ന ഇൻജക്ഷൻ നൽകാൻ സാധിക്കുന്നത്.