അമല ആയുർവേദാശുപത്രിയിൽ ദേശീയ ആയുർവേദ ദിനാചരണം
1465087
Wednesday, October 30, 2024 6:45 AM IST
തൃശൂർ: അമല ആയുർവേദാശുപത്രിയിൽ ദേശീയ ആയുർവേദദിനാചരണം സംഘടിപ്പിച്ചു.
ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റും കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ മാനേജിംഗ് ഡയറക്ടറുമായ ജോർജി പി. മാത്തച്ചൻ മുഖ്യാതിഥിയായി.
അമല ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സിഎംഐ അധ്യക്ഷനായിരുന്നു. കൺസൾട്ടന്റ് ഫിസിഷൻ സിസ്റ്റർ ഡോ. ഓസ്റ്റിന് ആയുർവേദ വൈദ്യപ്രചാരക അവാർഡ് നൽകി ആദരിച്ചു. ആയുർസ്പർശമെന്ന വിവിധ സൗന്ദര്യചികിത്സാവിധികളുടെ അവതരണവും നടന്നു.
ഫാ. ഷിബു പുത്തൻപുരയ്ക്കൽ സിഎംഐ, ഡോ. മനു എം. ഡേവിഡ്, സിസ്റ്റർ ലുസിന സിഎസ്സി, ഡോ. കെ. രോഹിത് എന്നിവർ പ്രസംഗിച്ചു.