തൃ​ശൂ​ർ: മ​രോ​ട്ടി​ച്ചാ​ൽ ചീ​ര​ക്കു​ണ്ട് വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി. ഇ​ന്ന​ലെ​രാ​ത്രി​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി​യ​ത്. വെ​ള്ള​ച്ചാ​ട്ട​ത്തി​നോ​ടു​ചേ​ർ​ന്നു​ള്ള റ​ബ​ർ തോ​ട്ട​ത്തി​ലെ ആ​റു​തെ​ങ്ങു​ക​ൾ കാ​ട്ടാ​ന​ക​ൾ മ​റി​ച്ചി​ട്ടു.

മാ​ന്ദാ​മം​ഗ​ലം മ​രോ​ട്ടി​ച്ചാ​ൽ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ഈ​മാ​സം ര​ണ്ടാം​വാ​രം മ​രോ​ട്ടി​ച്ചാ​ലി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ഏ​ഴു​ദി​വ​സ​മാ​ണ് വി​ഹ​രി​ച്ച​ത്. ചീ​ര​ക്കു​ണ്ട് മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി വാ​ഴ​ക്കൃ​ഷി ന​ശി​പ്പി​ച്ചു. മൂ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ ആ​ന​ക​ളാ​ണ് സ്ഥി​ര​മാ​യി മേ​ഖ​ല​യി​ൽ ഇ​റ​ങ്ങു​ന്ന​ത്. ചു​ള്ളി​ക്കാ​വ്, ചീ​ര​ക്കു​ണ്ട്, വ​ല്ലൂ​ര് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തെ​ന്ന് വാ​ർ​ഡ് മെം​ബ​ർ അ​രോ​ഷി പ​റ​ഞ്ഞു. കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​ൻ സ്ഥാ​പി​ച്ച ഫെ​ൻ​സിം​ഗി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

ചു​ള്ളി​ക്കാ​വ് മു​ത​ൽ വ​ല്ലൂ​ർ വ​രെ ആ​റു​കി​ലോ​മീ​റ്റ​ർ വ​രെ​യാ​ണ് ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കൃ​ത്യ​മാ​യി മെ​യി​ന്‍റ​ന​ന്‌​സ് ചെ​യ്യാ​ത്ത​തു​മൂ​ലം ഫെ​ൻ​സിം​ഗി​ന്‍റെ ബാ​റ്റ​റി​ചാ​ർ​ജ് ഇ​റ​ങ്ങി​പ്പോ​യ​നി​ല​യി​ലാ​ണ്. നാ​ട്ടു​കാ​രു​ടെ​യും വാ​ർ​ഡ് മെം​ബ​റു​ടെ​യും പ​രാ​തി​യെ തു​ട​ർ​ന്ന് ഡി​എ​ഫ്ഒ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു​മെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.