ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ആ​ശു​ത്രി​യി​ലെ ട്രോ​മ കെ​യ​ർ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ല്ല. ട്രോ​മ കെ​യ​ർ കെ​ട്ടി​ട​ത്തി​ന​നാ​വ​ശ്യ​മാ​യ ലി​ഫ്റ്റ്, അ​ഗ്നി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍, പൂ​ർ​ത്തീ​ക​രി​ക്കാനുള്ള വൈ​ദ്യു​തീ​ക​ര​ണ ജോ​ലി​ക​ൾ തു​ട​ങ്ങി​യവ ​ഇ​നി​യും പൂ​ർ​ത്തീ​ക​രി​ച്ചി​ല്ല. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, ജ​ന​റല്‍ സ​ര്‍​ജ​ന്‍, ഇഎ​ന്‍ടി സ​ര്‍​ജ​ന്‍ ഉ​ള്‍​പ്പെ​ടെ ട്രോ​മ കെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടി​ല്ല.

ട്രോ​മ​കെ​യ​ര്‍ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്.​ ഈ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാംനി​ല​യി​ലെ ഓ​പ്പ​റേ​ഷ​ന്‍ തീ​യറ്ററി​ന്‍റെ പ​ണി​യും ര​ണ്ടാം നി​ല​യി​ലെ പോ​സ്റ്റ് ഓ​പ്പ​റേ​റ്റീ​വ് വാ​ര്‍​ഡി​ലെ പു​റ​ത്തു​ള്ള പ​ണി​ക​ളും പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.

ട്രോ​മൊ​കെ​യ​ർ കെ​ട്ടി​ട​ത്തി​ൽ ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​തം വി​ഭാ​ഗം മാ​ത്ര​മാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ര​ണ്ടുവ​ർ​ഷം മു​ൻ​പ് ഉ​ദ്​ഘാ​ട​നം ന​ട​ത്തി​യ ശേ​ഷം ആ​രോ​ഗ്യമ​ന്ത്രി ആ​ശു​പ​ത്രി​സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ജ​ന​പ്ര​തി​നി​ധി​ക​ൾ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ഴും പ​ഴ​യ അ​വ​സ്ഥ​യി​ൽ ത​ന്നെ​യാ​ണ്.