ഊ​ട്ടു​തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Monday, July 1, 2024 1:09 AM IST
മു​ണ്ടൂ​ർ: പ​രി​ശു​ദ്ധ ക​ർ​മ​ല​മാ​താ ദേ​വാ​ല​യ​ത്തി​ൽ മൂ​ന്നി​നു ന​ട​ക്കു​ന്ന ദു​ക്റാ​ന തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ ഊ​ട്ടു​തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഇ​ട​വ​ക വി​കാ​രി ഫാ. ​ബാ​ബു അ​പ്പാ​ട​ൻ കൊ​ടി​യേ​റ്റി. തി​രു​നാ​ൾ സ​പ്ലി​മെ​ന്‍റി​ന്‍റെ പ്ര​കാ​ശ​നം മു​ണ്ടൂ​ർ ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​ഗോ​ഡ്‌​വി​ന്‍ കി​ഴ​ക്കൂ​ട​ൻ നി​ർ​വ​ഹി​ച്ചു.

തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ 9.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ഫാ. ​സ​ന്തോ​ഷ് അ​ന്തി​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച ഊ​ട്ട് വെ​ഞ്ച​രി​പ്പും ന​ട​ക്കും. കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റോ ജോ​സ​ഫ്, സെ​ക്ര​ട്ട​റി ആ​ന്‍റോ ഫ്രാ​ൻ​സി, ക​ണ്‍​വീ​ന​ർ​മാ​രാ​യ സാ​ജ​ൻ ജോ​യ്, സാ​ന്‍റോ ജേ​ക്ക​ബ്, ടി​ന്‍റോ ത​ന്പി, അ​ലീ​ന ജോ​സ്, ഗോ​ഡ്വി​ൻ ആ​ന്‍റോ, കൈ​ക്കാ​ര​ൻ​മാ​ർ, ഇ​ട​വ​ക അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഊ​ട്ടു​തി​രു​നാ​ളി​ന് നേ​തൃ​ത്വം​ന​ൽ​കും.

പു​ത്തൂ​ർ: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും സം​യു​ക്ത ഊ​ട്ടു​തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ഫാ. ​ജി​യോ ആ​ല​പ്പാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ച്ചു.

ഫാ. ​ബി​നോ​യ് മ​ഞ്ഞ​ളി തി​രു​നാ​ൾ സ​ന്ദേ​ശം​ന​ൽ​കി. ഫാ. ​ജോ​ബി പൊ​റ​ത്തൂ​ർ സ​ഹ​കാ​ര്‌​മി​ക​നാ​യി​രു​ന്നു. ഫൊ​റോ​ന വി​കാ​രി, ഫാ. ​ജോ​ജു പ​ന​യ്ക്ക​ൽ നേ​ർ​ച്ച ഭ​ക്ഷ​ണ​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദം നി​ർ​വ​ഹി​ച്ചു. ന​വീ​ക​രി​ച്ച പ​ള്ളി​യു​ടെ വെ​ഞ്ച​രി​പ്പ് നാ​ളെ വൈ​കി​ട്ട് ആ​റി​ന് തൃ​ശൂ​ർ അ​തി​രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് നി​ർ​വ​ഹി​ക്കും. മൂ​ന്നി​ന് ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്‌​റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ക്കും.