കാ​ട്ടാ​ന​ശ​ല്യം: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Monday, July 1, 2024 12:25 AM IST
മാ​ട​ക്ക​ത്ത​റ: മാ​ട​ക്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടാ​ന​ശ​ല്യ​ത്തി​നെ​തി​രേ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ങ്ങ​ണം​കാ​ട് ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. മാ​ട​ക്ക​ത്ത​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ധ​ർ​ണ കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷോ​ണി പു​ളി​ക്ക​ൽ, കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ ഡോ​ക്ട​ർ മ​നോ​ജ് പു​ഷ്ക്ക​ർ, ക​ർ​ഷ​ക കോ​ണ്‍​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​വി പോ​ലു​വ​ള​പ്പി​ൽ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.