തൃശൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ വാർഷിക കൗണ്‍സിൽ യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. തൃശൂർ ഡിസിഎൽബി ഹാളിൽ നടന്ന യോഗം കെവിവിഇഎസ് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുർ ഹമീദ്, വർക്കിംഗ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി, സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രഷറർ എസ്. ദേവരാജൻ, ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ, ട്രഷർ ജോയ് മൂത്തേടൻ എന്നിവർ പ്രസംഗിച്ചു. 220 യൂണിറ്റുകളിൽനിന്ന് ആയിരത്തിലേറെ കൗണ്‍സിൽ അംഗങ്ങൾ പങ്കെടുത്തു.
ജില്ലാ ഭാരവാഹികളായി കെ.വി. അബ്ദുൾ ഹമീദ്-പ്രസിഡന്റ്, എൻ.ആർ. വിനോദ് കുമാർ- ജില്ലാ ജനറൽ സെക്രട്ടറി, ജോയ് മൂത്തേടൻ- ട്രഷറർ, പി. പവിത്രൻ, പി. നാരായണൻകുട്ടി, ലൂക്കോസ് തലക്കോട്ടൂർ, സെബാസ്റ്റ്യൻ മഞ്ഞളി, കെ.കെ. ഭാഗ്യനാഥൻ- വൈസ് പ്രസിഡന്റുമാർ, വി.ടി. ജോർജ്, ടി.എസ്. വെങ്കിടറാം, ജോഷി മാത്യു തേറാട്ടിൽ, സീജോ ചിറക്കേക്കാരൻ, ബിജു എടക്കളത്തൂർ, കെ.ഐ. നജ്ജാഹ്, സി.എൽ. റാഫേൽ, എബിൻ മാത്യു വെള്ളാനിക്കാരൻ, പി.പി. ജോണി, എം.കെ. പോൾസണ്‍- സെക്രട്ടറിമാർ, കെ.എസ്. പ്രഹ്ളാദൻ, എ.ആർ. രഘു, ജോജി തോമസ്, പി.ജി. രഞ്ജിമോൻ- സെക്രട്ടേറിയറ്റ് അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.