സ​ഹോ​ദ​ര​ന്‍റെ വി​വാ​ഹഒ​രു​ക്ക​ത്തി​നി​ടെ ജേ്യ​ഷ്ഠ​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Saturday, June 29, 2024 10:53 PM IST
മാ​ള: സ​ഹോ​ദ​ര​ന്‍റെ വി​വാ​ഹ​ഒ​രു​ക്ക​ത്തി​നി​ടെ ജേ്യ​ഷ്ഠ​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. സ​മ്പാ​ളൂ​ർ സ്വ​ദേ​ശി പു​തു​ശേ​രി ബാ​ബു​വി​ന്‍റെ മ​ക​ൻ ഡെ​ൽ​ബി​ൻ(31) ആണ് മരിച്ചത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഡെ​ൽ​ബി​ന്‍റെ പി​താ​വി​ന്‍റെ അ​നു​ജ​ൻ വ​ർ​ഗീ​സി​ൻ മ​ക​ൻ അ​ഭി​യ്ക്ക് പ​രി​ക്കേ​റ്റു.

വി​വാ​ഹ ഒ​രു​ക്ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ള​യി​ൽ പോ​യി മ​ട​ങ്ങ​വെ ഇ​വ​ർ സ​ഞ്ച​രി​ച്ച ഇ​രു​ച​ക്ര​വാ​ഹ​നം വ​ട​മ​യി​ൽ വച്ച് നി​യ​ന്ത്ര​ണം തെ​റ്റി​ മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്നാ​ണ് ഡെ​ൽ​ബി​ന്‍റെ സ​ഹോ​ദ​ര​ൻ സി​ബി​ന്‍റെ വി​വാ​ഹം.

അ​മ്മ: ഡെ​യ്സി.​ ഡെ​ൽ​ബി​ൻ അ​വി​വാ​ഹി​ത​നാ​ണ്.