സാം​സ്കാ​രി​ക​ത​ല​സ്ഥാ​ന​ത്തും ഉ​ള്ളൂ​ർ ച​ർ​ച്ച ചെ​യ്യ​പ്പെ​ടാ​ത്ത​തു ദൗ​ർ​ഭാ​ഗ്യ​ക​രം: ഡോ. ​എ​സ്.​കെ. വ​സ​ന്ത​ൻ
Sunday, June 30, 2024 7:37 AM IST
തൃ​ശൂ​ർ: മ​ല​യാ​ള​സാ​ഹി​ത്യ​ത്തി​നും ഭാ​ഷ​യ്ക്കും വി​ല​യേ​റി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ മ​ഹ​ദ്‌​വ്യ​ക്തി​ത്വ​മാ​യി​രു​ന്നു മ​ഹാ​ക​വി ഉ​ള്ളൂ​രെ​ന്നു ഡോ. ​എ​സ്.​കെ. വ​സ​ന്ത​ൻ.

ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ സാം​സ്‌​കാ​രി​ക​ത​ല​സ്ഥാ​ന​മെ​ന്ന് അ​ഭി​മാ​നം കൊ​ള്ളു​ന്ന തൃ​ശൂ​രി​ൽ​പോ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഷ-​സാ​ഹി​ത്യ സം​ഭാ​വ​ന​ക​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​ട്ടു പ​തി​റ്റാ​ണ്ടു​ക​ളാ​യെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തൃ​ശൂ​ർ ലി​റ്റ​റ​റി ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​റൂ​ർ സാ​ഹി​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച അ​മൃ​ത​ധാ​ര- മ​ഹാ​ക​വി ഉ​ള്ളൂ​ർ അ​നു​സ്മ​ര​ണ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​വി രാ​വു​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ശ്രീ​ല​ത വ​ർ​മ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​ഡി. ര​ത്ന​മ്മ, കെ. ​ര​ഘു​നാ​ഥ​ൻ, മോ​ഹ​ൻ​ദാ​സ് പാ​റ​പ്പു​റ​ത്ത്, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി​യാ​ർ​കെ ചേ​നം, രാ​ജ​ല​ക്ഷ്മി മാ​ന​ഴി, ന​ഫീ​സ​ത്ത്‌ ബീ​വി, പി. ​വി​നോ​ദ്, സു​നി​ത വി​ത്സ​ൻ, അ​ബ്ദു​ൽ റ​സാ​ക്ക് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തൃ​ശൂ​രി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ദ്യ​പാ​രാ​യ​ണ​വു​മു​ണ്ടാ​യി​രു​ന്നു.