കൊടു​ങ്ങ​ല്ലൂ​ർ സെ​ന്‍റ് മേ​രീ​സ് ദേവാ​ല​യ​ത്തി​ൽ ദു​ക്റാ​ന തി​രു​നാ​ളി​നു കൊ​ടി​യേറി
Monday, July 1, 2024 1:08 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: സെ​ന്‍റ് മേ​രീ​സ് ദേവാ​ല​യ​ത്തി​ൽ ഭാ​ര​ത​ത്തി​ന്‍റെ അ​പ്പ​സ്തോ​ല​നാ​യ മാ​ർ തോ​മാശ്ലീ​ഹ​യു​ടെ 1952-ാമ​ത് ദു​ക്റാ​ന തി​രു​നാ​ളി​ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂപത ബിഷപ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ കൊ​ടി​യേറ്റം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് നടന്ന വി​ശു​ദ്ധ കു​ർ​ബാ​നയ്ക്ക് ബിഷപ് മു​ഖ്യ​കാ​ർ​മി​ക​ത്വ​ം വഹിച്ചു. വി​കാ​രി ഫാ. ​റാ​ഫേ​ൽ പ​ഞ്ഞി​ക്കാ​ര​ൻ, ഫാ. ​ജോ​ർ​ജി തേ​ല​പ്പി​ള്ളി എ​ന്നി​വ​ർ​ സ​ഹ​കാ​ർ​മി​ക​രാ​യി.

തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, നൊ​വേ​ന, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ന്നു. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു ശേ​ഷം ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഇ​ട​വ​ക​യി​ൽ പു​തി​യ​താ​യി രൂ​പീ​കൃ​ത​മാ​യ അ​പ്പ​ൻമാ​രു​ടെ സം​ഘ​ട​ന​യാ​യ പി​തൃ​വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ്് ജോ​ൺ​സ​ൺ എ​ലു​വ​ത്തി​ങ്ക​ൽ, സെ​ക്ര​ട്ട​റി ഷാ​ജു തോ​മ​സ് കൂ​ളി​യാ​ട​ൻ, ട്ര​ഷ​റ​ർ ഗി​ൽ​ബ​ർ​ട്ട് ചി​റയ്​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നാ​മ​ഹേ​തു​ക തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന ബിഷപ്പിന് നി​യ ഡേ​വി​സ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

തുടർന്ന് ക​ൽ​വി​ള​ക്കി​ൽ തി​രി തെ​ളി​യി​ച്ചുകൊ​ണ്ട് ബിഷപ് ഇ​ട​വ​ക​യു​ടെ റൂ​ബി ജൂ​ബി​ലി പ്ര​ഖ്യാ​പ​ന​വും യു​വ​ജ​നവ​ർ​ഷ ആ​ച​ര​ണ​ത്തി​ന് തു​ട​ക്ക​വും കു​റി​ച്ചു. ഭ​വ​ന​ങ്ങ​ളി​ൽ ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ജൂ​ബി​ലി പ​താ​ക​ക​ൾ കു​ടും​ബ​കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷാ​ജി ചാ​ക്കോ ചെ​റി​യാ​ല​ത്ത്, ജോ​ൺ​സ​ൺ എ​ലു​വ​ത്തി​ങ്ക​ൽ, തോ​മ​സ് ചാ​ക്കോ​ള എ​ന്നി​വ​ർ​ക്കു കൈ​മാ​റി. വേ​ദി​യി​ൽ ​റോ​ബി​ൻ​ പാ​റോ​ക്കാ​ര​ൻ ത​യാ​റാ​ക്കി​യ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ സ്വ​ർ​ഗാ​രോ​പി​ത​ മാ​താ​വി​ന്‍റെ ഛായാ​ചി​ത്രം ബിഷപ് അ​നാഛാ​ദ​നം ചെ​യ്തു.

ദു​ക്റാ​ന തി​രു​നാ​ൾ ദി​ന​മാ​യ മൂന്നിന് രാ​വി​ലെ 9.30 ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​നുശേ​ഷം ഊ​ട്ട് നേ​ർ​ച്ച ആ​രം​ഭി​ക്കും. തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. റാ​ഫേ​ൽ പ​ഞ്ഞി​ക്കാ​ര​ൻ, സിസ്റ്റേഴ്സ്, കൈ​കാ​ര​ന്മാ​രാ​യ ​ഗി​ൽ​ബ​ർ​ട്ട് ചി​റ​ക്ക​ൽ, ​ജോ​സ് മാ​ത്യു തോ​ട്ട​നാ​നി​യി​ൽ, ​ജോ​മോ​ൻ കൂ​ര​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​ന്‍റണി പ​ട​മാ​ട​ൻ, എസ്‌വൈ‌എം പ്ര​സി​ഡന്‍റ് ​ആ​ൽ​ബി​ൻ​ ലാ​ലു ചെ​റി​യാ​ല​ത്ത്, സോ​വ​നീ​ർ ക​മ്മ​റ്റി ക​ൺ​വീ​ന​ർ ജോ​ൺ​സ​ൺ ഇ​ലു​വ​ത്തി​ങ്ക​ൽ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ആ​ന്‍റണി ചെ​റി​യാ​ല​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മ​ിറ്റി പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്നു.