ട​യ​ർ ​പൊ​ട്ടി മി​നി​ലോ​റി മ​റി​ഞ്ഞു; ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്
Wednesday, July 3, 2024 1:18 AM IST
ചാ​വ​ക്കാ​ട്: മ​ണ​ത്ത​ല പ​ള്ളി​ക്കു സ​മീ​പം ദേ​ശീ​യ​പാ​ത 66ൽ ​ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ചെ​റി​യ ച​ര​ക്കു​ലോ​റി ട​യ​ർ​പൊ​ട്ടി നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് രണ്ടുപേർ​ക്കു പ​രി​ക്കേറ്റു. പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഡ്രൈ​വ​ർ വേ​ണാ​ട് അ​ബ്ദു​റ​ഹ്്‌മാ​ൻ (54), സ​ഹാ​യി വാ​ത്ത​യി​ൽ നാ​സ​ർ (53) എ​ന്നി​വ​രെ ഹ​യാ​ത്ത് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം.

പെ​രു​മ്പാ​വൂ​രി​ൽ​നി​ന്ന് ക​ശു​വ​ണ്ടി​യു​ടെ തൊ​ണ്ടുക​യ​റ്റി തി​രൂ​ർ​ക്കു പോ​കു​ക​യാ​യി​രു​ന്ന മി​നി​ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ലോ​റി റോ​ഡി​നുകു​റു​കെ മ​റി​യു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​യി. ലാ​സി​നോ ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ ര​ക്ഷ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ഹൈ​വേ പോ​ലീ​സെ​ത്തി. മി​നിലോ​റി പി​ന്നീടു നീ​ക്കി.