കൈ​യേ​റ്റ ഭൂ​മി​യി​ലെ സി​പി​ഐ ഓ​ഫീ​സ് ഒ​ഴി​പ്പി​ക്കു​വാ​ൻ ന​ട​പ​ടി തു​ട​ങ്ങി
Thursday, July 4, 2024 10:46 PM IST
നെടും​ക​ണ്ടം: കൂ​ട്ടാ​റി​ലെ കൈ​യേ​റ്റ ഭൂ​മി​യി​ലെ സി​പി​ഐ ഓ​ഫീ​സ് ഒ​ഴി​പ്പി​ക്കു​വാ​ൻ റ​വ​ന്യു വ​കു​പ്പ് ന​ട​പ​ടി ആ​രം​ഭി​ച്ചു.​കൈ​യേ​റ്റ ഭൂ​മി​യി​ലെ ഓ​ഫീ​സ് ഉ​ൾ​പ്പെ​ടു​ന്ന കെ​ട്ടി​ടം ഒ​ഴി​പ്പി​ക്കു​വാ​ൻ നി​ർ​ദേ​ശി​ച്ച് ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ്് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ എ​ന്നി​വ​ർ​ക്ക് ക​ത്ത് ന​ൽ​കി. ക​മ്പം​മെ​ട്ട് -തൂ​ക്കു​പാ​ലം പി​ഡ​ബ്ല്യു​ഡി റോ​ഡ് പു​റ​മ്പോ​ക്കും കൂ​ട്ടാ​ർ ആ​റ് പു​റ​മ്പോ​ക്കും കൈ​യേ​റി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ ക​ഴി​ഞ്ഞ മാ​സ​മാ​ണ് സി​പി​ഐ കൂ​ട്ടാ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സ് തു​റ​ന്ന​ത്.

ഓ​ഫീ​സ് നി​ർ​മാ​ണം ന​ട​ക്കു​ന്ന ഘ​ട്ട​ത്തി​ൽത​ന്നെ ക​രു​ണാ​പു​രം വി​ല്ലേ​ജ് ഓ​ഫീ​സ​ർ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​രു​ന്നു. ഇ​ത് അ​വ​ഗ​ണി​ച്ച് ഓ​ഫീ​സ് തു​റ​ക്കു​ക​യാ​യി​രു​ന്നു. എ​സ്എ​ൻഡിപി യോ​ഗം കൂ​ട്ടാ​ർ ശാ​ഖ​യാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ഈ ​കെ​ട്ടി​ടം പ​ണി​ത​ത്.

റോ​ഡ് പു​റ​മ്പോ​ക്ക് നെ​ടു​ങ്ക​ണ്ടം പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗ​ത്തി​ന്‍റ് കീ​ഴി​ലാ​യ​തി​നാ​ൽ അ​സി​. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​റോ​ട് ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

തോ​ട് പു​റ​മ്പോ​ക്ക് ഒ​ഴി​പ്പി​ക്കു​വാ​ൻ ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.