യു​വാ​വ് ലോ​റി​ക്കു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ
Friday, July 5, 2024 11:29 PM IST
ചെ​റു​തോ​ണി: യു​വാ​വി​നെ ത​ടി ലോ​റി​യു​ടെ ക്യാ​ബി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​രി​മ്പ​ൻ - അ​ട്ടി​ക്ക​ളം സ്വ​ദേ​ശി നെ​ടും​പു​റ​ത്ത് മാ​ത്യു​വി​ന്‍റെ മ​ക​ൻ ഷി​നു മാ​ത്യു (31) ആ​ണ് മ​രി​ച്ച​ത്. കാ​ല​ടി​യി​ൽ ലോ​റി ഡ്രൈ​വ​റാ​യി ജോ​ലി​നോ​ക്കി വ​രി​ക​യാ​യി​രു​ന്നു. കാ​ല​ടി -മാ​ണി​ക്ക​മം​ഗ​ല​ത്തേ​ക്ക് ത​ടി ലോ​ഡു​മാ​യി വ​ന്ന​താ​യി​രു​ന്നു ഷി​നു.

വി​വ​ര​മ​റി​ഞ്ഞെത്തി​യ ക​ള​മ​ശേ​രി പോ​ലീ​സ് മൃ​ദ​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഹൃ​ദ​യ​സ്തം​ഭ​ന​മാണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. തുടർന്ന് ക​രി​മ്പ​ൻ - അ​ട്ടി​ക്ക​ള​ത്തു​ള്ള സി​എം​എ​സ് പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും. മാ​താ​വ്: വ​ത്സ. സ​ഹോ​ദ​ര​ൻ: ഷി​ജി​ൻ.